വടകര:ഏബൽ എബ്രഹാം പാടിത്തീരും മുമ്പേ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു. പിന്നാലെ വിധികർത്താക്കളും അവന്റെ പ്രതിഭയ്ക്ക് എ ഗ്രേഡ് നൽകി. യു.പി. വിഭാഗം ഉറുദു പദ്യംചൊല്ലൽ വേദിയിൽ വീൽച്ചെയറിലിരുന്നു പാടി കാണികളുടെ ഹൃദയംതൊട്ട ഈ കൊച്ചുമിടുക്കൻ തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്.
ഫൈസ് അഹമ്മദ് ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിതയാണ് ഏബൽ മധുരമായി പാടിയത്. വിധി വീൽച്ചെയറിലൊതുക്കിയ ജീവിതത്തിനുമുന്നിൽ തോറ്റുകൊടുക്കാതെ പുഞ്ചിരിയോടെ നേരിടുകയാണ് ഭിന്നശേഷിക്കാരനായ ഏബൽ. മകന്റെ ഇഷ്ടങ്ങൾക്കൊപ്പം താങ്ങുംതണലുമായി അച്ഛൻ സുനിൽ എബ്രഹാമും അമ്മ ഷാർലറ്റുമുണ്ട്. സംഗീതവും കീബോർഡും അഭ്യസിക്കുന്ന ഏബൽ പുസ്തകങ്ങളുടെയും കൂട്ടുകാരനാണ്.
Post a Comment