മലപ്പുറത്തെ കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
സംഭവത്തിൽ കാമുകൻ ബഷീര്‍ അറസ്റ്റിൽ. 2018 ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസിൽ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Post a Comment