ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നതിനെ തുടർന്ന് തളരാതെ ബസ് ഒതുക്കി നിര്‍ത്തി 48 യാത്രക്കാരുടെ ജീവനുകള്‍ രക്ഷിച്ച താമരശേരി ചുണ്ടക്കുന്നുമ്മൽ സിജീഷ് കുമാർ - സി കെ (കംസൻ 48) വിട പറഞ്ഞു
യാത്രക്കാരുമായി പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവറായ സിജീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മനോധൈര്യം കൈവിടാതെ ബസ് റോഡരിലേയ്ക്ക് സുരക്ഷിതമായി നിർത്തിയ സിജീഷിന്റെ ആത്മധൈര്യം കൈവിടാതെയുള്ള പ്രവൃത്തി രക്ഷിച്ചത് 48 യാത്രക്കാരുടെ ജീവനായിരുന്നു. ബസ് നിർത്തിയതിന് പിന്നാലെ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്.
26 ദിവസത്തിന്നിടയിൽ തൃശൂർ മെഡിക്കൽ കോളേജിലും തുടർന്ന് താമരശേരി താലൂക്ക് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു. ഇൻഫക്ഷൻ ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് നിര്യാണം.
മാതാവ് മാളു , ഭാര്യ സ്മിത, മകൾ സാനിയ സിജീഷ്, സഹോദരി പ്രിജി , പിതാവ് പരേതനായ ശ്രീധരൻ
Post a Comment