Dec 7, 2022

താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞു."


അടിവാരം: ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞു. അടിവാരം ഇരുപത്തി എട്ടാം മൈലില്‍ ചുരം ആരംഭിക്കുന്ന ഭാഗത്താണ് ലോറി മറിഞ്ഞത്. മൈസൂരില്‍ നിന്ന് ഫാനുകളുമായി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

ലോറി റോഡിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും എത്തി ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തി വിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only