സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഏറെക്കാലം ഇവിടെ സിഗ്നൽ പ്രവർത്തനക്ഷമമല്ലായിരുന്നു. കൃത്യമായ അറിയിപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കാത്തത് മൂലമോ, സിഗ്നൽ പ്രവർത്തനം തുടങ്ങിയത് അറിയാത്തതിനാലോ ചില വാഹനങ്ങൾ സാധാരണ പോലെ കടന്നുപോകുന്നുമുണ്ട്.
നാലു ഭാഗത്തു നിന്നും വാഹനങ്ങൾ തലങ്ങും വിലങ്ങും വരുന്ന പി. സി റോഡിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ട് അധിക നാളായില്ല. അപകടമൊഴിവാക്കുകയെന്ന ലക്ഷ്യത്തിൽ സ്ഥാപിച്ച ഈ ട്രാഫിക് ലൈറ്റ് ഇടയ്ക്കിടെ കണ്ണടക്കാറുമുണ്ട്.
റോഡ് പരിഷ്ക്കരണം കൂടി വന്നതോടെ, ഇവിടെ ട്രാഫിക് സിഗ്നൽ അനിവാര്യമാണെന്നാണ് വിദഗ്ധാഭിപ്രായം.
Post a Comment