കൂരാച്ചുണ്ട്: ബഫർ സോൺ വിഷയത്തിൽ കർഷക പ്രതിഷേധത്തിൽ ആർത്തിരമ്പി കൂരാച്ചുണ്ട്. കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രത യാത്രയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ പ്രകടനമാണ് കൂരാച്ചുണ്ടിൽ നടന്നത്.
അന്നം തരുന്ന കർഷക ജനതയുടെ അതിജീവനത്തിൻ്റെ പോരാട്ടമാണ് കൂരാച്ചുണ്ടിൽ കാണാൻ കഴിഞ്ഞത്.
ബഫർ സോൺ വിഷയത്തിൽ ഗവൺമെൻ്റുകൾ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും. മലയോര കർഷകരുടെ പ്രയാസങ്ങൾ തിരിച്ചറിയാൻ സർക്കാരുകൾ തയ്യാറാവണമെന്നും.ജനങ്ങളെ ദ്രോഹിച്ചു കൊണ്ടുള്ള ബഫർ സോൺ സർവ്വേകൾ നടപ്പിലാക്കരുതെന്നും.എന്നും കർഷക ജനതയ്ക്കൊപ്പം താമരശ്ശേരി രൂപതയുണ്ടാകുമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറയുകയുണ്ടായി. വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ, മത-സംഘടന നേതാക്കൾ. പുരോഹിതർ, മത പണ്ഡിതർ. തുടങ്ങിയവർ നേതൃത്വം നല്കി.
ബഫർ സോൺ വിഷയത്തിൽ കോഴിക്കോടിൻ്റെ മലയോരങ്ങളിൽ പ്രതിഷേധം തുടരുകയാണ്.. കാർഷിക വിളകളുടെ വില തകർച്ചയും - ബഫർ സോൺ വിഷയത്തിൽ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങളും വരും വർഷങ്ങളിൽ കാർഷിക തനിമയും സംസ്കാരവും നമുക്ക് നഷ്ട്ടമാകുമോ?
REPORT BY: JOSBIN KURIAKOSE
കൂരാച്ചുണ്ട് വാർത്തകൾ.
Post a Comment