Dec 20, 2022

രാജ്യം ലോകകപ്പ് വിജയിച്ച ആഹ്ലാദത്തിൽ സ്റ്റേഡിയത്തിനുള്ളിൽ നഗ്നമാറിടങ്ങൾ പ്രദർശിപ്പിച്ചു; അർജന്റീന ആരാധിക ഖത്തറിൽ അറസ്റ്റിൽ ആവാൻ സാധ്യത: ബിബിസി സംപ്രേഷണം ചെയ്ത വിവാദ ദൃശ്യങ്ങൾ ഇവിടെ കാണാം."


വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകർ. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവർ ചെയ്യുന്നു. എന്നാല്‍ ലുസൈൽ സ്റ്റേഡിയത്തില്‍ വച്ച് ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിര് വിട്ടിരിക്കുകയാണ്. ഗോൺസാലോ മൊണ്ടീലിന്റെ പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോൾ ആവേശത്തോടെ ക്യാമറയ്ക്ക് മുമ്പിൽ വിവസ്ത്രയായി അർജന്റീനൻ ആരാധിക. ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്ത് വിട്ടത്.



ഞാൻ അവരെ കണ്ടു, വളരെ ധൈര്യശാലി! അവർ ശ്രദ്ധിച്ചില്ലെങ്കിൽ അവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. ഖത്തറിലെ കർശന നിയമങ്ങള്‍ ആരാധികക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം. രാജ്യത്തെ സംസ്കാരത്തിയെും നിയമങ്ങളെയും അനുസരിക്കണമെന്ന് കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു. പ്രാദേശിക സംസ്‌കാരത്തേയും, ഖത്തർ നിയമങ്ങളേയും അനുസരിക്കണമെന്ന് കാണികൾക്ക് കർശനമായ നിർദ്ദേശം നൽകിയിരുന്നു
ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷെ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only