മുക്കം നഗരസഭയിലെ ഹരിതസേനയുടെ ഹരിത സംഗമം 17 ന് ശനിയാഴ്ച വിവിധ പരിപാടികളോടെ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അദ്ധ്യക്ഷയായി. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾ, ഡെപ്യുട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ കൗൺസിലർമാരായ രജനി, ജോഷില, അശ്വതി സനൂജ്, വസന്തകുമാരി, രാജൻ എടോനി, ബിന്നി മനോജ്, ബിന്ദു, ഗഫൂർ കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, വേണുഗോപാലൻ മാസ്റ്റർ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, ജെഎച്ച് ഐമാരായ ശ്രീജിത്, ബീധ, രാജേഷ്, കുടുംബശ്രീ ADS , ശുചിത്വമിഷൻ RP ലാജുവന്തി, സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം കോർഡിനേറ്റർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേനാംഗമായ സുരാ ദേവിയെ ആദരിച്ചു. സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിൻ്റെ ഭാഗമായി QR കോഡ് പതിക്കുന്നതിനായി ഹരിതകർമ്മസേനയെ സഹായിച്ച കുടുംബശ്രീ ADS ഓക്സിലറി ഗ്രൂപ്പ്പ്രതിനിധി അജിത, MAMO കോളേജ് NSS പ്രതിനിധി നിധിന തുടങ്ങിയവർക്ക് റെമ്യുണറേഷൻ നൽകി. ഹരിതകർമ്മ സേനാംഗങ്ങളവതരിപ്പിച്ച കലാപരിപാടികളോടെ ഹരിത സംഗമം 2022 അവസാനിച്ചു.
Post a Comment