മുക്കം: സ്റ്റാർട്ടിംഗ് പോയിൻറിൽ വിസിൽ മുഴങ്ങിയപ്പോൾ പ്രായം മറന്ന് ഫിനിഷിംഗ് പോയിന്റ് ലക്ഷ്യമാക്കി അവർ ഓടി. ആദ്യം ഫിനിഷിംഗ് പോയിൻറ് തൊട്ടവർ ആവേശത്താൽ തുള്ളിച്ചാടി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സി ഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവ്'22 വിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി നടത്തിയ കായികമേളയാണ് പ്രായത്തെ വെല്ലുന്ന പങ്കാളിത്തത്തിനും ആഘോഷങ്ങൾക്കും വേദിയായത്. നഗരസഭയിലെ വിവിധ അയൽകൂട്ടങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം വനിതകളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. ഡിവിഷൻ പതിനൊന്നിലെ കുടുംബശ്രീ അംഗം ആതിര സിഡിഎസിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായി. ഡിവിഷൻ 27 ലെ ജിൻസി ഡിവിഷൻ 24 ലെ നിഷ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മണാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന കായികമത്സരം നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രജനി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോഷില, ബിന്ദു,സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, ശിവശങ്കരൻ, വേണുഗോപാലൻ മാസ്റ്റർ, ബിന്നി മനോജ്, വസന്തകുമാരി എന്നിവർ സംബന്ധിച്ചു. സിഡിഎസ് ചെയർപേഴ്സൺ രജിത സിടി സ്വാഗതവും മെമ്പർ സെക്രട്ടറി മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു. മത്സര വിജയികൾ 200 മീറ്റർ ഓട്ടം 1. ആതിര ഡിവിഷൻ 11. 2. ജെൻസി ഡിവിഷൻ 27 3. ധന്യ ഡിവിഷൻ 10. 2000 മീറ്റർ നടത്തം 1.രമ്യ പി ആർ ഡിവിഷൻ 2. 2.അഖില ഡിവിഷൻ 2. 3.സീന ഡിവിഷൻ 11. ഷോട്ട്പുട്ട് 1.ജെൻസി. ഡിവിഷൻ 27. 2. ധന്യ ഡിവിഷൻ 33. 3. ജാസ്മിൻ ഡിവിഷൻ 9.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഡിസംബർ 31 ന് നടക്കുന്ന വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളന വേദിയിൽ വെച്ച് നൽകും.
Post a Comment