മുക്കം :നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകൾ പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. നഗരസഭ റനവ്യു, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു നീക്കം ചെയ്യൽ.ലോക കപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ വരെ നീക്കം ചെയ്തതിൽ ഉൾപ്പെടും. റവന്യു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മുഹമ്മദ് ഹനീഫ, ടി.രാജേന്ദ്രൻ,മുരളി,എ.ബീതാ ബാലൻ,എന്നിവർ നേതൃത്വം നൽകി.
Post a Comment