കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടില പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞു. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ സായന്തിനെ (18) മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച .K L56 K8334, KL 18 Ac3368, ബൈക്കുകള്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു.
പുതിയാപ്പ ഉല്‍സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോള്‍ ആണ് അപകടം സംഭവിച്ചത്. മരണമടഞ്ഞ അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,ദീക്ഷിതിന്റെ മൃതദേഹം മെഡിക്കല്‍ കോളെജിലുമാണുള്ളത്.
Post a Comment