തൊഴിലാളികളാണ് ഒരു ദിവസത്തെ തൊഴിലിന് അവധി നൽകി ഒത്തുകൂടിയത്.
കളിച്ചും ചിരിച്ചും കഥ പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും കേക്ക് മുറിച്ചും വിഭവ സമൃതമായ സദ്യ കഴിച്ചും ഒരു ദിവസത്തെ ഒത്തു കൂടൽ അവർക്ക് മറക്കാനാവാത്ത അനുഭവം ആണ് സമ്മാനിച്ചത്.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സംഗമം ഉൽഘടനം ചെയ്തു. തൊഴിലുറപ്പ് മാറ്റ് തങ്കമണി ടി.ജി, അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത മുഖ്യഥിതി ആയിരുന്നു.
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,NREGS എഞ്ചിനീയർ അതുൽ,ഓവർസിയർ മാരായ സയീദ്, അംജദ്,ഡാറ്റാ എൻട്രി ഒപ്പറേറ്റർമാരായ രാധിക, രമ്യ,തൊഴിലുറപ്പ് മാറ്റുമാരായ ജിസ്ന, രുഗ്മിണി എന്നിവർ സംസാരിച്ചു.
വാർഡിലെ വിത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഇവർ ഒന്നിച്ചു കൂടൽ വല്ലപ്പോഴുമാണ്.രണ്ടു വർഷത്തെ കോവിഡ് കാലം ഇവർക്കും വളരെ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. വാർഡിലെ ഒട്ടു മിക്ക സ്ത്രീകളും തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.
ആണുങ്ങൾ ചെയ്യുന്ന പല ജോലികളും ഇന്ന് തൊഴിലുറപ്പിലൂടെ സ്ത്രീകൾ ചെയ്യുന്നുണ്ട്. മാന്ത്ര അങ്കണവാടിയിൽ കിണർ കുഴിച്ചത് തൊഴിലുറപ്പ് പദ്ധതിയിൽ കൂടെ ഇവിടുത്തെ സ്ത്രീകളാണ്.
തൊഴിലുറപ്പ് പദ്ധതിയിലെ പല പുതിയ നിയമങ്ങളും ഇവരെ സാരമായി ബാധിക്കുന്നുണ്ട്.311 രൂപയാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്. ഇത് വർധിപ്പിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. രാവിലെ 9 മുതൽ 5 മണി വരെ ആണ് ഇപ്പോൾ പ്രവർത്തി സമയം. ഇത് 4 മണി ആക്കി ചുരുക്കണം എന്നും ഇവർ അവശ്യപ്പെടുന്നു.പഞ്ചായത്തിലെ പല വികസന പ്രവർത്തങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പങ്കാണ് വഹിക്കുന്നത്..
Post a Comment