Dec 10, 2022

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ വന്‍ വര്‍ദ്ധനവ്, ഭീമമായ കണക്ക് പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാർ


ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ കഴിഞ്ഞ കാലയളവുകളേക്കാള്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍


2011 മുതല്‍ 16 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു. വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2017-ല്‍ 1,33,049 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത് എന്നാല്‍ ഈ വര്‍ഷം ഇത് 183,741-ായി വര്‍ദ്ധിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ യഥാക്രമം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍

•2015-ല്‍ 1,31,489 പേര്‍

•2016-ല്‍ 1,41,603 പേര്‍

•2017-ല്‍ 1,33,049 പേര്‍

•2018-ല്‍ 1,34,561 പേര്‍

•2019-ല്‍ 1,44,017 പേര്‍

2020-ല്‍ 85,256 പേര്‍

•2021-ല്‍ 1,63,370 പേര്‍

കൂടാതെ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 1,83,741 ഇന്ത്യന്‍ പൗരന്‍മാര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2011 മുതല്‍ ആകെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,21,561-ാണ്. ബംഗ്ളാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശ പൗരന്‍മാരുടെ വിവരവും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ചു. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നൊഴികെ ഇന്ത്യന്‍ പൗരത്യം സ്വീകരിച്ച വിദേശ പൗരന്‍മാരുടെ എണ്ണം 2015-ല്‍ 93-ഉം 2016-ല്‍ 153-ഉം 2017-ല്‍ 17-5ഉം 2018,2019,2020,2021 മുതല്‍ 2022 വരെ യഥാക്രമം 129, 113, 27, 42,60 എന്നിങ്ങനെയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only