പുല്ലൂരാംപാറ: പൊന്നാങ്കയത്ത് കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പൊന്നാങ്കയം വട്ടപ്പലത്ത് സാബുവിന്റെ വീട്ടിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടാനായത്.
രാത്രിയായതിനാൽ വീട്ടുടമയായ സാബു തന്നെ പാമ്പിനെ പിടികൂടുകയും ചാക്കിലാക്കുകയുമായിരുന്നു. തുടർന്ന് പാമ്പിനെ പിടികൂടിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോവുകയും ചെയ്തു.
Post a Comment