തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,റെയില്‍ വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്,വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങും നിരീക്ഷണവും ശക്തമാക്കാന്‍ പൊലിസ് മേധാവി അനില്‍ കാന്ത് പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെതിരേ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.
Post a Comment