മുക്കം: കേരളത്തിലെ സ്ത്രീ ശാക്തികരണ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മുക്കം നഗരം ചുറ്റിയ വർണാഭമായ വിളംബര ഘോഷയാത്ര ഇംഎംഎസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.
നവീകരിച്ച സിഡിഎസ് ഓഫീസിൻറെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ രജിത സിടി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദ്നി, ക്ഷേമകാര്യ സ്റ്റാൻറിംഗ്കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ, ആരോഗ്യസ്റ്റാൻറിംഗ് ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർമാരായ കല്യാണിക്കുട്ടി എ, വസന്തകുമാരി സി, വേണുഗോപാലൻ മാസ്റ്റർ, വേണു കല്ലുരുട്ടി, മെമ്പർ സെക്രട്ടറി ശ്രീജിത്ത് എ എന്നിവർ സംസാരിച്ചു. സിറ്റി മിഷൻ മാനേജർ മുനീർ എം പി സ്വാഗതവും വൈസ് ചെയർപേഴ്സൺ സൈറാ ബാനു നന്ദിയും പറഞ്ഞു.
ഡിസംബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വാർഷികത്തിൻറെ ഭാഗമായി സംഘടിപ്പിക്കും.
കുടുംബസംഗമങ്ങൾ, സെമിനാറുകൾ, വയോജന സംഗമം, കർഷക സംഗമം, സംരംഭക സംഗമം, ഓക്സിലറി ഗ്രൂപ്പ് സംഗമം, ഉന്നത വിജയികളെ ആദരിക്കൽ, തൊഴിൽ മേള, വിപണന മേള, ഭക്ഷ്യമേള, ബാലസഭാ സംഗമം, വനിതകളുടെ വടംവലി മത്സരം, കുടുംബശ്രീ കലോത്സവം, സമാപന സമ്മേളനം എന്നിവ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും.
Post a Comment