കൊടുവള്ളി: വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിൽ.നിരവധി കേസുകളിൽ പ്രതികളായ കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബുഷാനിദ്(28), മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരെയാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.കൊടുവള്ളി വാരിക്കുഴി താഴത്തെ വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് പണവും സ്റ്റേഷനറി സാധനങ്ങളും കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
Post a Comment