ഭിന്നശേഷി വിദ്യാർത്ഥികൾക്ക് താങ്ങും തണലുമായി മാതൃക തീർക്കുകയാണ് സഹപാഠികൾ. കാരശ്ശേരി എച്ച്.എൻ സി കെ എം എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്നേഹത്തിന്റെ ബാലപാഠങ്ങൾ നുകർന്നു നൽകുന്നത്.
ഇവരുടെ പൊക്കക്കുറവു കാരണം പ്രത്യേകം സൗകര്യങ്ങളൊന്നും ഒരുക്കേണ്ടി വന്നില്ല , കാരണം അത്രയ്ക്ക് പിന്തുണയാണ് കൂട്ടുകാർ അവർക്ക് ചെയ്തു കൊടുക്കുന്നത്. യാത്രയിലും ഭക്ഷണം കഴിക്കുന്നതിലും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് കുട്ടികൾ തമ്മിൽ ഊഴം വെച്ച് മത്സരമാണ്.
കാരശ്ശേരി സ്വദേശി എൻ.കെ ബാലകൃഷ്ണന്റെയും അനിതയുടെയും ഇരട്ട മക്കളായ ഇവർ പഠനത്തോടൊപ്പം കലാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മുക്കം ഉപജില്ലാ കലാമേളയിൽ സാധാരണ കുട്ടികളോടൊപ്പം ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിവിധ ഇനങ്ങളിലായി ഗ്രേഡുകൾ നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ അവാർഡുകളും അവർ നേടിക്കഴിഞ്ഞു.
ലോക ഭിന്നശേഷി ദിനത്തിൽ അവരെ ആദരിക്കാനും കൂട്ടുകാർ മറന്നില്ല.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് വിദ്യാർത്ഥികളെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാഹിർ പി.യു, ബി.ആർ.സി. ട്രെയിനർ റുബീന, ടി.പി.അബൂബക്കർ , ഹസ്ന കെ തുടങ്ങിയവർ സംസാരിച്ചു.
Post a Comment