കോഴിക്കോട്: കോഴിക്കോട് ബീച്ചിലും സണ്‍ബാത്ത്. പഴയ ലയണ്‍സ് പാര്‍ക്കിന് പിന്നിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 25 സണ്‍ലോന്‍ജറുകളാണ് നിലവില്‍ ബീച്ചിലൊരുക്കിയിരിക്കുന്നത്. സംരംഭം വിജയകരമായാല്‍ കൂടുതല്‍ സണ്‍ലോന്‍ജറുകളെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകര്‍.സണ്‍ബാത്തിന് മണിക്കൂറിന് 150 രൂപ ഈടാക്കാനാണ് സംഘാടകരുടെ തീരുമാനം. ശക്തമായ വെയിലുള്ള സമയത്ത് ആവശ്യമെങ്കില്‍ കുടയും നല്‍കും. ഡിസംബറിന്റെ തണുപ്പ് കൂടിയായതിനാല്‍ സണ്‍ബത്തിന് കൂടുതല്‍ പേരെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ ..
Post a Comment