തിരുവമ്പാടി: പുന്നയ്ക്കൽ റോഡിലെ വഴിക്കടവ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് പുന്നയ്ക്കലിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മലയോര ജനതയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊയിലിങ്ങാ പുഴയിൽ 4 പതിറ്റാണ്ടോളം പഴക്കമുള്ള വഴിക്കടവ് പാലം പൊളിച്ച് പുതിയത് നിർമിക്കുന്നത്.
നബാർഡിന്റെ ആർ ഐ ഡി എഫ് ഫണ്ടിൽ നിന്ന് 5.5 കോടി ചെലവിട്ടാണ് പാലം നിർമിക്കുന്നത്. തിരുവമ്പാടി– പുന്നയ്ക്കൽ റോഡ് 10മീറ്റർ വീതിയിൽ നവീകരിച്ചപ്പോൾ മൂന്നര മീറ്റർ മാത്രം വീതിയുള്ള കൈവരികൾ ഇല്ലാത്ത പഴയ പാലം ഏറെ അപകടത്തിന് കാരണമായിരുന്നു.10 മീറ്റർ വീതിയിലാണ് പാലം നവീകരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 11 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് ഉണ്ടാകും. ഒരു വർഷമാണ് പാലത്തിന്റെ നിർമാണ കാലാവധി
Post a Comment