തിരുവമ്പാടി : തിരുവമ്പാടി മിൽമുക്കിൽ ഇന്ന് രാവിലെ മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്കിൽ താമസിക്കുന്ന കാലടി ഷറഫുദ്ദീന്റെ മകൻ ഏഴു വയസ്സുകാരൻ ഷെസിനെയാണ് തെരുവനായ ആക്രമിച്ചത്.കാലിന് പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിരുവമ്പാടിയിൽ ഇതിനുമുമ്പും തെരുവ് നായ്ക്കളുടെ ആക്രമണം നടന്നിട്ടുണ്ട്. ദിവസം തോറും തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.രാത്രികാലങ്ങളിൽ തിരുവമ്പാടി പോലീസ് സ്റ്റേഷൻ, മിൽമുക്ക് റോഡിലൂടെ കാൽനടയാത്രയായി ബൈക്കിലോ യാത്ര ചെയ്യുമ്പോഴും തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവായിരിക്കുകയാണ്.ഇതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment