കുട്ടികളുടെ പ്രതിരോധ കുത്തി വെപ്പ് പൂർണ ലക്ഷ്യം കൈവരിക്കുന്നതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുന്നു . ഇതിനായി ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡി.എസിന്റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും ആശവർക്കർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗം വിളിച്ചു ചേർത്തു. പഞ്ചായത്ത്
ഭരണ സമിതി അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും മറ്റ് പൗര പ്രമുഖരുടെയും നേതൃത്വത്തിൽ പ്രതിരോധകുത്തിവെപ്പ് നേട്ടം 100 % ശതമാനം കൈവരിക്കുന്നതിനുള്ള കർമ പരിപാടി തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. കുത്തിവയ്പെടുക്കാതെ പിന്തിരിഞ്ഞു നിൽക്കുന്നവർക്കുള്ള ബോധവൽക്കരണവും വീടുകൾ സന്ദർശിച്ചു കുത്തിവയ്പു നൽകാനും പരിപാടി ആസൂത്രണം ചെയ്തു.
യോഗംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗളായ ടി.കെ അബൂബക്കർ ,എം.ടി റിയാസ്, കെ.ജി സീനത്ത്, ഫാത്തിമ നാസർ, മറിയം കുട്ടി ഹസ്സൻ, സിജി, കോമളം തോണിച്ചാൽ, ചെറുവാടി സി.എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ: മനു ലാൽ , കൊടിയത്തൂർ എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ബിന്ദു, പി.എച്ച് എൻ ലത, ഹെൽത് ഇൻസ്പെക്ടർ ജയശ്രീ , ഐ.സി.സി.എസ്.സൂപ്പർവൈസർ ലിസ എന്നിവരും ജെ.എച്ച് ഐ., ജെ. പി.എച്ച് എൻ മാരും ആശാ പ്രവർത്തകരും അങ്കണവാടി ടീച്ചർമാരും ചടങ്ങിൽ സംബന്ധിച്ചു.
Post a Comment