കൊടിയത്തൂർ. എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് പി ടി എം ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഷാനിദ് പി പി. സൗത്ത് കൊടിയത്തൂർ പുത്തൻപീടിയേക്കൽ അസ്‌ലമിന്റെയും റസിയ ടീച്ചറുടെയും മകനാണ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ എഡ്യൂക്ലാപിന്റെ ഉപഹാരം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഷാനിദ് പി പിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പി പി ഉണ്ണിക്കമ്മു അധ്യക്ഷനായ ചടങ്ങിൽ പി പി അബ്ദു, മുഹമ്മദ് പി കെ, അബ്ദു റഹ്മാൻ ടി, ഷറഫുദ്ദീൻ പി പി, നാസർ ചാലക്കൽ, അസ്‌ലം പി പി,അബ്ദുല്ല എ, ജസീം എം,ഷാമിൽ, ഇർഷാദ് കെ,അഫ്നൻ യൂസുഫ് പി പി,മജീദ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment