കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റ 2022-23 വർഷത്തെ സമഗ്ര വിദ്യാഭ്യാസപദ്ധതിയിലെ, പഞ്ചായത്ത് തല ക്വിസ്മത്സരം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ ഉത്ഘാടനം ചെയ്തു. കൂടരഞ്ഞി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ അധ്യക്ഷത വഹിച്ചു. 11 വിദ്യാലയങ്ങളിൽ നിന്നായി 27 കുട്ടികൾ പങ്കെടുത്തു.
എൽ പി വിഭാഗം
1.....റയാൻ പി എസ്, ഡി യു എൽ പി എസ് താഴെ കൂടരഞ്ഞി
2..സന്മയ ചന്ദ്രൻ, ജി ടി എൽ പി എസ് കൂമ്പാറ.
3... സുഹാന ഫാത്തിമ, എസ് എസ് എൽ പി എസ് കൂടരഞ്ഞി.
യു പി വിഭാഗം.
1..മുഹമ്മദ് നിഹാൽ പി എസ്, എസ് എസ് യു പി എസ് കൂടരഞ്ഞി.
2..ഡാനി ബിബിഷ്, എൽ എഫ് യു പി എസ് പുഷ്പഗിരി.
3.. അബയ്യ് എം സിജോ, എൽ എഫ് യു പി എസ് പുഷ്പഗിരി.
ഹൈസ്കൂൾ വിഭാഗം.
1.. സബിൻ സജിൻ എസ് എസ് എച്ച് എസ് കൂടരഞ്ഞി.
2.. സാന്ദ്ര ബിജു സെൻറ് മേരീസ് ഹൈസ്കൂൾ കക്കാടംപൊയിൽ.
3..ദൃശ്യ എഫ് എം എ ച്ച് എസ് കൂമ്പാറ.
വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നൽകി.
ക്വിസ്സ് മൽസരങ്ങൾക്ക്
നിർവഹണ ഉദ്യോഗസ്ഥൻ ഷാജു കെ എസ്, അഹമ്മദ് നസീഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment