കൂടരഞ്ഞി: ഗവ. സ്കൂളുകളിൽ പ്രവർത്തിക്കുന്ന അംഗീകാരമുള്ള പ്രീ പ്രൈമറികളുടെ നവീകരണത്തിനായി സമഗ്ര ശിക്ഷ കേരള അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ നവീകരിച്ച പ്രി പ്രൈമറി -വർണ്ണക്കൂടാരം- ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.മൂന്ന് ക്ലാസ്സ് മുറികളും, കുട്ടികളുടെ പാർക്കും മാണ് ഉന്നത നിലവാരത്തിൽ ഒരുക്കിയിരിക്കുന്നത്. കുന്ദമംഗലം ബി ആർ സി യുടെ കീഴിൽ കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിന് മാത്രമാണ് ആദ്യ ഘട്ടത്തിൽ 10 ലക്ഷം രൂപ അനുവദിച്ചു കിട്ടിയത്.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാജു കെ എസ് സ്വാഗതം ആശംസിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ,റോസ്‌ലി ജോസ്, സീന ബിജു മുക്കം എ ഇ ഒ. പി ഓംകാരനാഥൻ, കുന്ദമംഗലം ബി പി സി ഇൻചാർജ് പി മനോജ് കുമാർ, മുൻ ബി പി സി കെ എം ശിവദാസൻ മാസ്റ്റർ, മുക്കം ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി ദേവസ്യ പി ജെ, പി ടി എ പ്രസിഡന്റ് നൗഫൽ കെ എന്നിവർ പ്രസംഗിച്ചു., രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post a Comment