മുക്കം: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് ആരോഗ്യ മേള നടത്തി. ആരോഗ്യ മേളയോടനുബന്ധിച്ച് ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശ റാലി നടത്തി.
ആരോഗ്യ മേളയും റാലിയും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേസൺ ശ്രീമതി ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു. ആനയാംകുന്ന് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സിയുടെ സി.പി.ഒ. ഇസ്ഹാഖ് കാരശ്ശേരി, എ.സി.പി.ഒ. ജസീല ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ശാന്താദേവി മൂത്തേടത്ത് ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാഹിന ടീച്ചർ, അഷ്‌റഫ് തച്ചാറമ്പത്ത്, ശിവദാസൻ, സുകുമാരൻ, റുഖിയ റഹീം, കുഞ്ഞാലി മമ്പാട്ട്, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ , പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സജ്ന സ്വാഗതം ആശംസിച്ചു.മേളയിൽ ജീവിത ശൈലീ രോഗ നിർണ്ണയവും , ആരോഗ്യ എക്സിബിഷനും, ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.
Post a Comment