Dec 19, 2022

മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കൾ"


തിരുവന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് കൈമാറിയത്.

വിവാഹത്തിനു മുമ്പ് ഗർഭം ധരിച്ച കുഞ്ഞിനെ സദാചാര ആക്രമണം ഭയന്ന് മാതാപിതാക്കൾ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. വിവാഹം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ എട്ട് മാസം ഗർഭിണിയായിരുന്നു. ഇതിനുശേഷം ദമ്പതികൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. കഴിഞ്ഞ മെയിലാണ് കുഞ്ഞിനെ പ്രസവിക്കുന്നത്. ജൂലൈ 17നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. 

എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ദമ്പതികൾ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനകൾ അടക്കം നടത്തിയതിനു ശേഷമാണ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only