Dec 19, 2022

വഴിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.


പുന്നക്കൽ - തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പൊയിലിങ്ങാപുഴക്ക് കുറുകെ നിർമ്മിക്കുന്ന വഴിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി എ മുഹമ്മദ്‌ റിയാസ് പുന്നക്കൽ വെച്ച് നിർവ്വഹിച്ചു. പരിപാടിയിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷനായി. തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് മെഴ്സി പുളിക്കാട്ട്,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ജോളി ജോസഫ്, ടോമി കൊന്നക്കൽ, കോയ പുതുവയൽ,ജോയി മ്ലാങ്കുഴി,എബ്രഹാം മാനുവൽ, ബേബി മണ്ണംപ്ലാക്കൽ,ഫൈസൽ,സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. വിളക്കാംതോട് എം എ എം എൽ പി & യു. പി സ്കൂൾ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ ലോഗോ പ്രകാശനവും ബഹു. മന്ത്രി നിർവ്വഹിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only