കൊടിയത്തൂർ: വിദ്യാർത്ഥികളെ പാഠപുസ്തകത്തിനപ്പുറം സാഹിത്യ അഭിരുചികൾ പരിചയപ്പെടുത്തുവാനും വിവിധ തരത്തിലുള്ള സർഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹിത്യ ശില്പശാല ശ്രദ്ധേയമായി.
പ്രദേശത്തെ സാഹിത്യ രചനയിലൂടെ ശ്രദ്ധേയരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ ശില്പശാല ഉദ്ഘാടനം ചെയ്തു
പുതിയകാലത്ത് മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കാലാനുസൃതമായി വിദ്യാർഥികൾ ആർജിച്ചെടുക്കേണ്ട ജ്ഞാനത്തെ സംബന്ധിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രധാന അധ്യാപകൻ ജി സുധീർ അധ്യക്ഷനായി.
പി.ടി.എ പ്രസിഡണ്ട് എസ്.എ നാസർ, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, പി.സി അബ്ദുറഹിമാൻ, സി മഹ്ജൂർ, ടി ഷുഹൈറ, കെ നഷീദ, പി രാജി സംസാരിച്ചു. നിസാം കാരശ്ശേരി സ്വാഗതവും എം ഷമീൽ നന്ദിയും പറഞ്ഞു
Post a Comment