Dec 26, 2022

വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.


മുക്കം:കൊടിയത്തൂർ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
സൊസൈറ്റി പ്രസിഡന്റ്‌ സി. ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വിവിധ മേഖലയിൽ കഴിവു തെളിയിച്ച പ്രതിഭകളെ പൊതുയോഗത്തിൽ ആദരിച്ചു.
സാമൂഹ്യ പ്രവർത്തകൻ ശ്രീ സിദ്ദീഖ് പുറായിൽ പ്രതിഭകളെ പൊന്നാട അണിയിച്ചു.
JCI അവാർഡ് ജേതാവ് മുക്കം സബ് ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറം,വാർഡ് മെമ്പറും സാമൂഹ്യപ്രവർത്തകനുമായ മജീദ് കൊട്ടുപ്പുറം ,സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ താരം ആസിഫ് തൂ
വാരിക്കൽ,കേരള കൗമുദി ഏജൻറും പ്രാദേശിക ലേഖകനുമായ ജബ്ബാർ , സംരംഭകൻ മജീദ് പൊറ്റമ്മൽ , പാലിയേറ്റീവ് നഴ്സ് സലീജ സി. ടി,സഹകാരി മുജീബ് കണ്ണഞ്ചേരി എന്നിവരെയാണ് ആദരിച്ചത്.
ഡയറക്ടർ മാരായ കളത്തിൽ മുഹമ്മദ് , ബഷീറുദ്ദീൻ പുതിയോട്ടിൽ, യു. പി മമ്മദ്, രാജുമാസ്റ്റർ , ബാലകൃഷ്ണൻ ചെറുകുന്നത്ത് , സബീനചാലിൽ , മുംതാസ് ബീഗം ,ഷൈലജ പരപ്പിൽ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതവും ഡയരക്ടർ അഷ്റഫ് കൊളക്കാടൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only