Dec 23, 2022

കാറിൽ യാത്ര ചെയ്തു മോഷണം പതിവാക്കിയ കാരശ്ശേരി വല്ലത്തായിപാറ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ




അരീക്കോട്:കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്തു മോഷണം പതിവാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കാരശ്ശേരി കുമാരനല്ലൂർ വല്ലത്തായ്പാറ റിയാസ് (33), ഭാര്യ കെ ശബാന (33) എന്നിവരാണ് പൊലീസ് പിടിയിലായത്.


5 വയസ്സും 6 മാസവും പ്രായമുള്ള കുട്ടികളുമായി കാറിൽ സഞ്ചരിച്ചാണ് മോഷണം. കാവനൂർ ഇരുവേറ്റയിലെ വീട്ടിൽ നിന്ന് അടയ്ക്ക മോഷ്ടിക്കുന്നതിനിടെയാണ്

പിടിയിലാവുന്നത്.നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവർക്കെതിരെ എട്ട് പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചിരുന്നു. മുക്കത്തെ ഒരു വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only