Dec 20, 2022

കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടിനോട് സർക്കാരിന് മൃദുഭാവം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി.,


നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.

കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്ബോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം ഉണ്ടായത്. നിരവധി കെഎസ്‍ആര്‍ടിസി ബസുകളാണു അക്രമികള്‍ തകര്‍ത്തത്. നൂറുകണക്കിനു പേര്‍ അറസ്റ്റിലായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only