Dec 8, 2022

കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.


ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് അനാച്ഛാദനം ചെയ്തു. 1977 ബാച്ചുകാരായ പൂർവ്വ വിദ്യാത്ഥികളാണ് പ്രതിമ സംഭാവന ചെയ്തത്.

സ്കൂൾ മാനേജർ Fr. റോയി തേക്കും കാട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ, PTA പ്രസിഡണ്ട് ജോസ് തോമസ് ഞാവള്ളിൽ, ബാജി ജോസഫ്, റോയി അഗസ്റ്റിൽ എന്നിവർ പ്രസംഗിച്ചു. മുൻ ഹെഡ് മാസ്റ്റർ ബാബു ആഗസ്റ്റിൻ സ്വാഗതവും ടോമി സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു. കോഴിക്കോട് IIM പ്രൊഫസർ MP സെബാസ്റ്റ്യൻ, ഐൻസ്റ്റിന്റെ സംഭാവനകളെ പറ്റിയുള്ള സെമിനാർ നടത്തി. പ്രതിമ നിർമ്മിച്ച
ശില്പി തൂലിക പൌലോസിനെ മാനേജർ Fr. റോയി തേക്കും കാട്ടിൽ ആദരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only