Dec 8, 2022

അന്താരാഷ്ട്ര അറബിക് ദിനം സ്കൂൾ തല പരിപാടികൾക്ക് തുടക്കമായി.


തിരുവമ്പാടി. ഡിസംബർ 18ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ തല

പരിപാടികൾക്ക് സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ തുടക്കമായി.
സിനിമാ സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു.
കലയും ഭാഷയും മാനവികതയെ പരിപോഷിപ്പിക്കുന്നു വെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രഹാം മുഖ്യാതിഥി ആയിരുന്നു.
അധ്യാപകരായ അബ്ദുൽ റഷീദ്, അബ്ദുറബ്, സിസ്റ്റർ ആൻസ് മരിയ, അയ്യൂബ്. ഇ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. സബ് ജില്ലാ - റവന്യൂ ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.
അലിഫ് അറബി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും തുടർ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only