കൂടരഞ്ഞി:പുഷ്പ്പഗിരി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ സഞ്ചയിക പദ്ധതി ഉദ്ഘാടനവും നിക്ഷേപം സമാഹരണവും ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ സഞ്ചയിക പദ്ധതി ഉദ്ഘാടനം കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവഹിച്ചു.
കുട്ടികളിൽ സഞ്ചയികയുടെ പ്രാധാന്യം അതിനെ കുട്ടികളുടെ ജീവിതത്തിന്റെയ് ഭാഗമാക്കി മാറ്റണം.നിങ്ങളുടെ ഭാവിയിൽ ഉപരി പഠനത്തിനു ഉതകുന്ന മുതൽ കൂട്ടായി മാറ്റണം എന്ന് വൈസ് പ്രസിഡന്റ് ആശംസിച്ചു.സഞ്ചയികയുടെ ആദ്യ ഗഡു കാൽ ലക്ഷം രൂപ കൂടാരഞ്ഞി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഹെഡ്മിസ്ട്രെസ് ജെസ്സി കെ യു വിൽ നിന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സാബു,ജോളി കൂടരഞ്ഞി സർവീസ് ബാങ്ക് എന്നിവർ പങ്കെടുത്തു
Post a Comment