Dec 12, 2022

" കാരപ്പറമ്പ് ജങ്ഷനിൽ പെരുമ്പാമ്പിന്റെ "കൂട്ടം ഒരെണ്ണത്തെ പിടികൂടി, മറ്റുള്ളവ കനാലിൽ ഇറങ്ങി"


കോഴിക്കോട്: നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി കാരപ്പറമ്പ് ജങ്ഷനിലെ പെരുമ്പാമ്പിന്റെ കൂട്ടം. കനോലി കനാലിന്റെ തീരത്താണ് പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ടത്. ഇതേ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ആർആർഎഫ് സംഘം സ്ഥലത്തെത്തി. രണ്ട് പാമ്പ് പിടുത്തക്കാർ സംഘത്തിലുണ്ടായിരുന്നു. ഒരു പെരുമ്പാമ്പിനെ ഇവർ പിടികൂടി. മറ്റുള്ളവ കനാലിലേക്ക് തന്നെ ഇറങ്ങിപ്പോയി. സാധാരണ പെരുമ്പാമ്പുകളെ കാണുന്ന ഇടമാണ് ഇതെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയത്. പെരുമ്പാമ്പിന്റെ ആവാസ വ്യവസ്ഥയാണ് ഇത്. ആളുകൾക്ക് ഭീഷണിയില്ലെന്നും നഗര ഹൃദയത്തിൽ തിരക്കും ഗതാഗതക്കുരുക്കും വന്നതുകൊണ്ട് മാത്രമാണ് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചതെന്നും വനം വകുപ്പ് അറിയിച്ചു. പിടികൂടിയ ഒരു പാമ്പിനെ കാട്ടിൽ തുറന്നു വിടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only