നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ
ആശ (38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline: 1056, 0471-2552056)
Post a Comment