Dec 21, 2022

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം.


തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.

ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only