മുക്കം: ഹോംഗാർഡ്സ് & സിവിൽ ഡിഫൻസ്സ് റെസിങ്ങ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി മുക്കം സിവിൽ ഡിഫൻസ് ന് നേതൃത്വത്തിൽ കാഴ്ച നഷ്ടപ്പെട്ടവരുടെ അഗതി മന്ദിരമായ കീഴുപറമ്പിലെ ബ്ലൈൻഡ് ഹോമിൽ പരിസരശുചീകരണം നടത്തി.
മുക്കം ഫയർ സ്റ്റേഷന് കീഴിലുള്ള മുപ്പതോളം സിവിൽ ഡിഫെൻസ് വളണ്ടിയർമാരാണ് പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകിയത്. മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലൈൻഡ് ഹോം ചെയർമാൻ ഹമീദ് മാസ്റ്റർ,സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ആയിഷ മാവൂർ, മുൻ പോസ്റ്റുവാർഡൻ അഷ്കർ സർക്കാർ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുള്ള മുറംപാത്തി, അവിനാശ് ചൂലൂർ, റഫീഖ് ആനക്കാംപൊയിൽ, റഹ്മത്തുന്നിസ,നവാസ്,റസ്നസ്, ഷഫീഖ്, റിഷാദ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Post a Comment