Dec 18, 2022

അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നത് മൂന്നു ലോകപ്പുകളിൽ"


ലോകകപ്പ് ഫൈനലിനൊരുങ്ങുമ്പോൾ ഇരുവരും മൂന്നു തവണയാണ് നേർക്കുനേരെത്തിയിട്ടുള്ളത്. കണക്കുകളിൽ അർജന്റീനയാണ് മുന്നിലുള്ളതെങ്കിലും 2018ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വാശിയേറിയ പോരാട്ടമായിരുന്നു മൈതാനത്തരങ്ങേറിയത്.

ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ റഷ്യന്‍ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലായിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേർക്കുനേർ എത്തിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ജയിച്ചത്.

1978ലെ ലോകകപ്പിലാണ് ഇരുവരും പിന്നീട് ഏറ്റുമുട്ടിയത്. ഇത്തവണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം. ആ കുതിപ്പ് തുടര്‍ന്ന അർജന്റീന ഫൈനലില്‍ നെതര്‍ലന്‍ഡിനെ കീഴടക്കി ആദ്യമായി ലോകചാമ്പ്യന്മാരായി.

ഇതിന് പുറമേ ഒമ്പത് സൗഹൃമത്സരങ്ങളിലും ഇരുവരും നേർക്ക് നേര്‍ വന്നിട്ടുണ്ട്. അര്‍ജന്‍റീന നാലെണ്ണത്തിലും ഫ്രാന്‍സ് രണ്ടെണ്ണത്തിലും ജയിച്ചു. മൂന്നെണ്ണത്തില്‍ സമനിലയും. ഇന്ന് രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. അർജന്റീനയും ഫ്രാൻസും വീണ്ടും ഏറ്റുമുട്ടുമ്പോൾ ആരാകും പൊന്നിൻ കപ്പിൽ മുത്തമിടുകയാണെന്നാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only