കോഴിക്കോട്... ബഫർസോൺ വനത്തിനകത്ത് നിജപ്പെടുത്തുക,എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള കർഷക സംയുക്ത സമിതിയുടെ (KKASS) നേതൃത്വത്തിൽ പൂഴിത്തോട് നിന്നും കൂരാച്ചുണ്ടിലേക്ക് ജാഥാ ക്യാപ്റ്റൻ ബോണി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രത യാത്ര,2022 ഡിസംബർ 19 തിങ്കളാഴ്ച രണ്ടുമണിക്ക് പൂഴിത്തോട് നിന്നും ആരംഭിക്കുന്നു.
വൈകുന്നേരം അഞ്ചുമണിക്ക് കൂരാച്ചുണ്ട് പരിസരത്ത് നടക്കുന്ന സമാപനവും സമര പ്രഖ്യാപനവും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
Post a Comment