Dec 3, 2022

പത്തുവർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്തി"


വാഴക്കാട്: 10 വർഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽനിന്ന് കണ്ടെത്തി. 2012 ഏപ്രിലിൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട്ടുനിന്ന് കാണാതായ സൈഫുന്നിസയെയും സബീഷിനെയുമാണ് മലപ്പുറം സി-ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ല മിസ്സിങ് പേഴ്സൻ ട്രേസിങ് യൂനിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്.ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി.എം.പി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയത്.10 വർഷത്തോളമായി ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ച് വരുകയായിരുന്നു. സി-ബ്രാഞ്ച് എസ്.ഐ കെ. സുഹൈൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ സമീർ ഉള്ളാടൻ, മുഹമ്മദ് ശാഫി, അബ്ദുറഹിമാൻ, ജിജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരെയും മലപ്പുറം ജെ.എഫ്.സി.എം കോടതി മുമ്പാകെ ഹാജരാക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only