തിരുവമ്പാടി: ലഹരി ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കേരളാ പോലീസ് നിരത്തിലിറക്കിയ ആൽക്കോ സ്കാൻ വാൻ തിരുവമ്പാടിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് പദ്ധതിയുടെ പ്രചരണാർത്ഥവും ട്രയൽ റൺ ആയും നടത്തുന്ന പര്യടനം കോഴിക്കോട് റൂറൽ മേഖലയിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് തിരുവമ്പാടിയിൽ എത്തിച്ചേർന്നത്.പ്രത്യേക രൂപകല്പന ചെയ്ത വാഹനത്തിൽ മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ എന്നിവയുൾപ്പെടെ പരിശോധിച്ച് കണ്ടെത്താൻ ബ്രെത്ത് അനലൈസർ, അബോട്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളുണ്ട്. ഇവ ഉപയോഗിക്കുന്നവരെ പിടികൂടി പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ ഫലം ലഭ്യമാക്കുന്നതിനും റിപ്പോർട് പ്രിന്റായി ലഭ്യമാക്കാനും കഴിയും.പദ്ധതിക്കായി പ്രത്യേക ട്രെയിനിംഗ് ലഭിച്ച മൂന്ന് ഉദ്യോഗസ്ഥരാണ് നിലവിൽ ആൽകൊ സ്കാൻ വാനുമായി പരിശോധനയിൽ പങ്കാളികളാകുന്നത്.വിവിധ ലഹരിപദാർഥങ്ങളുടെ ഉപയോഗശേഷം വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാനാണ് ഇത്തരമൊരു പദ്ധതിയുമായി പോലീസ് രംഗത്തിറങ്ങിയതെന്നും പ്രവർത്തിയുടെ ഇതുവരെയുള്ള യാത്രയിൽ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
Post a Comment