എടപ്പാൾ : പ്രണയിച്ച 14 വയസ്സുകാരിയുമായി ചുറ്റിക്കറങ്ങിയ 22 വയസ്സുകാരൻ അറസ്റ്റിൽ. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെയാണ് യുവാവ് പ്രണയം നടിച്ച് ചുറ്റിക്കറങ്ങിയത്. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെട്ടതോടെ ഇവർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. അന്വേഷണത്തെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പോക്സോ ചുമത്തി കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
യുവാവിനൊപ്പം പിടികൂടിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. യുവാവ് റിമാൻഡിലായതോടെ പെൺകുട്ടി ബന്ധുക്കൾക്കെതിരെ കേസ് നൽകി. അടുത്ത ബന്ധുക്കളായ രണ്ടു പേർക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി വീട്ടുകാർക്കൊപ്പം നിൽക്കില്ലെന്ന് പൊലീസിനെ അറിയിച്ചതോടെ ഇവരെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment