മുത്തങ്ങയിൽ കർണാടക സ്റ്റേറ്റ് യാത്രാ ബസിൽ നിന്ന് 108 ഗ്രാം MDMA പിടികൂടി. യാത്രക്കാരായിരുന്ന പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോടേക്ക് വരികെയായിരുന്നു ഇവർ. കോഴിക്കോട് നരിക്കുനി സ്വദേശി ജ്യോതിഷ് (വയസ്സ് 28), കാക്കൂർ സ്വദേശി ജാബിർ (വയസ്സ് 28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ ഉം സംഘവും മുത്തങ്ങ പൊൻകുഴി ബോർഡറിൽ നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരിൽ നിന്നും വന്ന ബസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.ഹരിദാസൻ, കെ വി പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ദ് കെ ആർ, ഡ്രൈവർ അൻവർ കളോളി എന്നിവർ ഉണ്ടായിരുന്നു.
Post a Comment