കൽക്കരി ക്ഷാമം മൂലമുള്ള വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാൻഅമിത വില കൊടുത്ത് വൈദ്യുതി വാങ്ങിയതിലെ നഷ്ടം കണക്കിലെടുത്ത് യൂണിറ്റിന് 14 പൈസാവീതം സർചാർജായി ഈടാക്കാൻ കെ.എസ്.ഇ.ബി. ഇതിന് അനുമതി തേടിയുള്ള അപേക്ഷയിൽ 18ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പ് നടത്തും. കമ്മിഷൻ അനുമതി നൽകിയാൽ അടുത്ത മാസം മുതൽ സർചാർജ് നിലവിൽ വരും.
2021 ഒക്ടോബർ മുതൽ 2021 ഡിസംബർ വരെയും 2022 ജനുവരി മുതൽ 2022 മാർച്ച് വരെയും 2022 ഏപ്രിൽ മുതൽ 2022 ജൂൺ വരെയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മൂലം മൊത്തം 87.07കോടിയുടെ അധികബാധ്യതയുണ്ടായി. ഇത് ഇന്ധന സർ ചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ.
പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് 18ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് മുഖേന കമ്മീഷൻ നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 17ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.orgയിൽ അറിയിക്കണം. തപാൽ മുഖേനയും അഭിപ്രായങ്ങൾ അറിയിക്കാം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5 വരെ തപാൽ വഴിയുള്ള അഭിപ്രായം സ്വീകരിക്കും.
Post a Comment