കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022 - 23 വാർഷിക പദ്ധതിയിൽ . ഉൾപ്പെടുത്തി മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി.
ഗ്രാമ പഞ്ചായത്തിലെ 1000 ഗുണഭോക്താക്കൾക്കാണ് 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 1,2,3,5,6,7,8,18 എന്നീ വാർഡുകൾക്കാണ് നൽകിയത്. രണ്ടാം തവണ മറ്റ് വാർഡുകൾക്കും വിതരണം ചെയ്യും.മുട്ട ഗ്രാമം പദ്ധതി കാരമൂല അംഗനവാടി പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി എടത്തിൽ ആമിനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി ശാന്താ ദേവി മൂത്തേടത്ത് വാർഡ് മെമ്പർ മാരായ ജംഷീദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത് തേക്കും കുറ്റി വെറ്ററിനറി ഡിസ്പൻസറി വെറ്ററിനറി സർജൻ ഡോ.സുഭാഷ് രാജ് കെ.കെ , സുലൈഖ എന്നിവർ സംബന്ധിച്ചു
Post a Comment