കാരശ്ശേരി പഞ്ചായത്തിൽ ലൈഫ് 2020 ഗുണഭോക്താക്കളിൽ ജനറൽ വിഭാഗത്തിൽ ഭവന രഹിതരായ 44 പേരും എസ്. സി വിഭാഗത്തിൽ 60 പേരും എസ്. ടി വിഭാഗത്തിൽ 34 പേരും അതിദാരിദ്രരിൽ പെട്ട 2 പേരും ഉൾപ്പെടെ ആകെ 140 പേരാണ് ആദ്യ ഘട്ടത്തിൽ കരാറിൽ ഏർപ്പെടേണ്ടത്.
പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത കുന്നുമ്മൽ സതി എന്നവരിൽ നിന്നും കരാർ പത്രം ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ,ശാന്താ ദേവി മൂത്തേടത്ത്,മെമ്പർമാരായ ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ റുബീന, അമൽ സാമുവൽ എന്നിവർ പങ്കെടുത്തു..
Post a Comment