ബസ്സുകൾ അഭിലാഷ് ജംഗ്ഷനിലൂടെ ആലിൻചുവട് വഴി ബസ്റ്റാന്റിൽ പ്രവേശിക്കേണ്ടതും അരീക്കോട് - ചെറുവാടി കൊടിയത്തൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പുതിയ ബസ്സ്റ്റാന്റിലും മറ്റ് ബസ്സുകൾ പഴയ ബസ്സ്റ്റാന്റിലും പ്രവേശിക്കേണ്ടത്. പഴയ ബസ്സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തിൽ ബസുകൾ നിർത്തി ആളുകളെ ഇറക്കാനും കയറ്റാനും പാടുള്ളതല്ല.
ആലിൻചുവട് മുതൽ വില്ലേജ് റോഡ് വരെയും അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെയുള്ള റോഡിൽ ഇടത് വലത് മാറി ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
പി സി റോഡിൽ ഇടത്, വലത് വശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടാത്.
വില്ലേജ് റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല . ഈ റോഡ് വൺവേ ആയി തുടരുന്നതാണ്.
ഒന്നാം ഘട്ടത്തിൽ സംസ്ഥാന പാതയിൽ തെരുവ് കച്ചവടം അനുവദിക്കുന്നതല്ല.
ഫെബ്രുവരി 1 മുതൽ 10 വരെ ട്രയൽ, പിന്നീട് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.
അഗസ്ത്യൻമുഴി സിവിൽ സ്റ്റേഷന് മുൻപിലുള്ള ബസ്ബേയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല .
ബസ്സുകൾ ബസ്ബേയിൽ തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും
ചെയ്യുക.
മേൽ പറഞ്ഞിട്ടുള്ള പരിഷ്കരണങ്ങൾ പ്രാവർത്തിക മാക്കുന്നതിനാവശ്യമായ ബോധവൽക്കരണം നൽകുന്നതിന് സന്നദ്ധ പ്രവർത്തകളെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.
ചെയർമാൻ
മുക്കം നഗരസഭ
Post a Comment