Jan 12, 2023

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു


കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു.
പൊതു വിഭാഗത്തിൽ 37651400 രൂപയുടെയും, പട്ടിക ജാതി, പട്ടിക വർഗ ഉപ പദ്ധതിക്ക് 46896400 രൂപയുടെയും, പദ്ധതികൾക്കാണ് കരട് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.റോഡ് ഇതര പദ്ധതിക്ക് 7249000 രൂപയുടെയും റോഡ് ഇനത്തിൽ 27685000 രൂപയുടെയും പദ്ധതികളാണ് കരട് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത ഉൽഘടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന ആദ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണൽ ശാന്താ ദേവി മൂത്തേടത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. ടി അഷ്റഫ്, സമാൻ ചാലൂളി,ശംസുദ്ധീൻ പി. കെ,യൂനുസ് മാസ്റ്റർ, ജോസ് പാലിയത്ത്, മെഡിക്കൽ ഓഫീസർ സജ്‌ന പി, കൃഷി ഓഫീസർ രേണുക കൊല്ലേരി,എ. പി മോയിൻ,സെക്രട്ടറി കെ. സീനത്ത് എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only